Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rains

ഉത്തർപ്രദേശിൽ കനത്ത മഴക്കെടുതി; 56 മരണം; 48 മണിക്കൂറിനിടെ 775 ശതമാനം അധിക മഴ

ലക്നോ: ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 56 ആയി. 46 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം വീടുകൾ തകരുകയും വലിയ തോതിൽ കൃഷിനാശം സംഭവിക്കുകയും ചെയ്തു.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തെ പല നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. ഗംഗാ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.

കഴിഞ്ഞ 48 മണിക്കൂറിനിടെ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 775 ശതമാനം അധികം മഴയാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയത്. സാധാരണ നിലയിൽ 7.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ശരാശരി 66.5 മില്ലിമീറ്റർ മഴ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

Business

കാർഷികമേഖലയ്ക്ക് ഉണർവായി മഴയെത്തി

കാ​ത്തി​രി​പ്പു​ക​ൾ​ക്ക്‌ ഒ​ടു​വി​ൽ കാ​ല​വ​ർ​ഷം ക​നി​ഞ്ഞു, കാ​ർ​ഷി​ക മേ​ഖ​ല മ​ഴ​യു​ടെ വ​ര​വ്‌ ഉ​ത്സ​വ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ. റെ​യി​ൽ ഗാ​ർ​ഡ്‌ ഇ​ട്ട തോ​ട്ട​ങ്ങ​ളി​ൽ റ​ബ​ർ വെ​ട്ടി​ന് ഉ​ത്പാ​ദ​ക​ർ ഉ​ത്സാ​ഹി​ച്ചു.

നാ​ളി​കേ​ര ക​ർ​ഷ​ക​ര ഞെ​ട്ടി​ച്ച്‌ കൊ​പ്ര വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. അ​ന്ത​ർ​സം​സ്ഥാ​ന സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന വാ​ങ്ങ​ലു​കാ​ർ കു​രു​മു​ള​കി​നെ ത​ള​ർ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്നു, ഉ​ത്പാ​ദ​ന മേ​ഖ​ല ച​ര​ക്ക്‌ നീ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തി.

പ​തി​വ്‌ തെ​റ്റി​ച്ച്‌ മ​ൺ​സൂ​ൺ മ​ഴമേ​ഘ​ങ്ങ​ൾ അ​ല്പം വൈ​കി കേ​ര​ള​ത്തി​ലേ​ക്ക്‌ പ്ര​വേ​ശി​ച്ചു. റ​ബ​ർ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ നീ​ങ്ങു​ന്ന​തി​നാ​ൽ ടാ​പ്പിം​ഗി​നു ചെ​റു​കി​ട ക​ർ​ഷ​ക​ർ പു​ല​ർ​ച്ചെത​ന്നെ തോ​ട്ട​ങ്ങ​ളി​ൽ ഇ​ടംപി​ടി​ക്കു​ന്നു​ണ്ട്‌.

പ​ല വ​ൻ​കി​ട തോ​ട്ട​ങ്ങ​ളും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നാ​യി കാ​ത്തുനി​ൽ​ക്കു​ന്ന​തി​നാ​ൽ റെ​യി​ൻ ഗാ​ർ​ഡു​ക​ൾ മ​ര​ങ്ങ​ളി​ൽ ഇ​നി​യും ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ ഉ​യ​ർ​ന്ന കൂ​ലി​ക്കുവേ​ണ്ടി ശ്ര​മം ന​ട​ത്തു​ന്ന​ത്‌ തോ​ട്ടം മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു. റ​ബ​ർ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ൽ അ​ത്‌ വ്യ​വ​സാ​യി​ക​ൾ​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​വും. എ​ന്നാ​ൽ, ഈ ​വ​സ്‌​തു​ത അ​വ​ർ മ​റ​ച്ചു​പി​ടി​ച്ച്‌ വി​ല​ക്ക​യ​റ്റ​ത്തി​നു ത​ട​യി​ടാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത്‌ പ​ക​ൽ താ​പ​നി​ല​യി​ൽ മാ​റ്റം ക​ണ്ടുതു​ട​ങ്ങി​യ​തി​നാ​ൽ മ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ൽ ല​ഭ്യ​ത ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ. റെ​യി​ൻ ഗാ​ർ​ഡ്‌ ഇ​ട്ട​ തോ​ട്ട​ങ്ങ​ളി​ൽ റ​ബ​ർ വെ​ട്ട്‌ വ​രും ദി​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കും. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യാ​ൽ വി​പ​ണി​യി​ലെ ഷീ​റ്റ്‌ ക്ഷാ​മം മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ കു​റ​യു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു വ്യാ​പാ​രി​കൾ. കൊ​ച്ചി​യി​ൽ ആ​ർ​എ​സ്‌​എ​സ്‌ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വി​ല 26,600 രൂ​പ വ​രെ ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ റ​ബ​ർ കി​ലോ 301 രൂ​പ​യാ​യി. ബാ​ങ്കോ​ക്കി​ൽ റ​ബ​റി​ന്‍റെ വി​ല​ക്ക​യ​റ്റം ഇ​ത​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രെ വ​രും കാ​ല​ങ്ങ​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​കത​ന്നെ ചെ​യ്യും.

വി​യ​റ്റ്‌​നാ​മും ഐ​വ​റി കോ​സ്‌​റ്റും പ​ശ്‌​ചി​മ ആ​ഫ്രി​ക്ക​യി​ലെ മ​റ്റ്‌ പ​ല രാ​ജ്യ​ങ്ങ​ളും റ​ബ​ർ മാ​ർ​ക്ക​റ്റി​ലെ ഉ​ണ​ർ​വ്‌ കൃ​ഷി വി​ക​സി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക്‌ അ​വ​സ​ര​മാ​ക്കാം. റ​ബ​റി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തി​നി​ടി​യി​ൽ ഏ​ഷ്യ​ൻ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ വി​ല്പ​ന​യ്‌​ക്ക്‌ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്‌. ജ​ാപ്പ​നീ​സ്‌ യെ​ന്നി​ന്‍റെ വി​നി​മ​യ മൂ​ല്യ​ത്തി​ലെ ഇ​ടി​വ്‌ ഒ​രു പ​രി​ധി വ​രെ റ​ബ​റി​നു ക​രു​ത്തു പ​ക​രാം.

കുതിപ്പില്ലാതെ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വീ​ണ്ടും കു​റ​ഞ്ഞു. അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം വ​ൻ​കി​ട മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണ​ത്തി​ൽ വ​രു​ത്തി​യ കു​റ​വ്‌ വി​ലത്ത​ക​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യാ​ക്കി. ഇ​തി​നി​ട​യി​ൽ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്ന​തും നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ത്തി​നു ത​ട​സ​മാ​യി. കാ​ങ്ക​യ​ത്ത്‌ വെ​ളി​ച്ചെ​ണ്ണ വി​ല ക്വി​ന്‍റ​ലി​ന് 18,500 രൂ​പ​യാ​യും കൊ​പ്ര വി​ല 12,350 രൂ​പ​യാ​യും കു​റ​ഞ്ഞു, കൊ​ച്ചി​യി​ൽ എ​ണ്ണ 23,000 രൂ​പ​യി​ലും കൊ​പ്ര 13,500 ലു​മാ​ണ്.

കു​രു​മു​ള​ക്‌ വി​ല​യി​ടി​ച്ച്‌ അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ വി​ല​യി​ടി​ച്ച്‌ കു​രു​മു​ള​ക്‌ കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. വി​പ​ണി​യി​ലെ ത​ള​ർ​ച്ച ക​ണ്ട്‌ കാ​ർ​ഷി​ക മേ​ഖ​ല നാ​ട​ൻ മു​ള​ക്‌ വി​ല്പ​ന​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​തു വാ​ങ്ങ​ലു​കാ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു. ഇ​തി​നി​ട​യി​ൽ ഇ​റ​ക്കു​മ​തി ച​ര​ക്ക്‌ ക​ല​ർ​ത്തി പ​ല​രും ച​ര​ക്ക്‌ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്നു​ണ്ട്‌.

തൊ​ട്ട്‌ മു​ൻ വാ​ര​ത്തെ അ​പേ​ക്ഷി​ച്ച്‌ കൊ​ച്ചി​യി​ൽ വ​ര​വ്‌ അ​ഞ്ച്‌ ട​ൺ ഉ​യ​ർ​ന്നെ​ങ്കി​ലും വ​ന്ന​തി​ൽ ഏ​റി​യ പ​ങ്കും ക​ല​ർ​പ്പു​ള്ള​താ​യാ​ണു വി​പ​ണി വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൂ​ച​ന. എ​ന്നാ​ൽ, ഇ​ക്കാ​ര്യം അ​വ​ർ പ​ര​സ്യ​മാ​ക്കാ​തെ ഉ​ത്പാ​ദ​ക​രെ ഭീ​തി​യി​ലാ​ഴ്‌​ത്തി വി​ല്പ​ന​യ്‌​ക്ക്‌ പ്രേ​രി​പ്പി​ക്കാ​നു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു.

ഇ​തി​നി​ട​യി​ൽ ക​ർ​ണാ​ട​ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​നം ക​ർ​ഷ​ക​രി​ൽനി​ന്നും കു​രു​മു​ള​ക്‌ സം​ഭ​ര​ണം ന​ട​ത്തു​ന്നു​ണ്ട്‌. രാ​ജ്യ​ത്ത്‌ കു​രു​മു​ള​ക്‌ ഉ​ത്പാ​ദ​നം കു​റ​വാ​യ​തി​നാ​ൽ ഉ​ത്സ​വ സീ​സ​ണി​ൽ വി​ല ഉ​യ​രു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് അ​വ​രെ ച​ര​ക്ക്‌ സം​ഭ​ര​ണ​ത്തി​നു പ്രേ​രി​പ്പി​ച്ച​ത്‌. ഉ​ത്പാ​ദ​ക​ർ ഏ​ജ​ൻ​സി​ക്കു ച​ര​ക്ക്‌ കൈ​മാ​റി​യാ​ൽ വ്യ​വ​സാ​യി​ക​ൾ വ​രും മാ​സ​ങ്ങ​ളി​ൽ ച​ര​ക്ക്‌ ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ൽ അ​ക​പ്പെ​ടുമെ​ന്നാ​ണു വി​പ​ണി​യി​ലെ അ​ര​മ​ന ര​ഹ​സ്യം.

ക​ർ​ഷ​ക​ർ​ക്ക്‌ ആ​ക​ർ​ഷ​ക​മാ​യ വി​ല ഉ​റ​പ്പുവ​രു​ത്തു​യെ​ന്ന ല​ക്ഷ്യ​തോ​ടെ​യാ​ണ് ഏ​ജ​ൻ​സി വി​പ​ണി ഇ​ട​പെ​ട​ലി​നു നീ​ക്കം ന​ട​ത്തി​യ​ത്‌. ഇ​തി​നി​ട​യി​ൽ മു​ഖ്യ വി​പ​ണി​ക​ളി​ൽ വ​ര​വ്‌ പ​തി​വി​ലും ചു​രു​ങ്ങി, ഉ​ത്സ​വ​കാ​ല ഡി​മാ​ൻ​ഡി​ൽ ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പുവ​രു​ത്താ​നാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണു കാ​ർ​ഷി​ക മേ​ഖ​ല. കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,500 രൂ​പ. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7650 ഡോ​ള​ർ.

Kerala

സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ ശ​​​ക്ത​​​മാ​​​കു​​​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ വ​​​ര​​​വ​​​റി​​​യി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ ശ​​​ക്ത​​​മാ​​​കു​​​ന്നു. അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും രൂ​​​പം കൊ​​​ണ്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും മ​​​ഴ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഇ​​​ന്ന​​​ലെ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ തീ​​​വ്ര മ​​​ഴ പെ​​​യ്ത​​​പ്പോ​​​ൾ ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ പെ​​​യ്ത​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​റി​യി​ച്ചു.

അ​​​ടു​​​ത്ത 48 മ​​​ണി​​​ക്കൂ​​​റി​​​ൽ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും ക​​​ന്യാ​​​കു​​​മാ​​​രി ഭാ​​​ഗ​​​ത്തും തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ-​​​തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ആ​​​ൻ​​​ഡ​​​മാ​​​ൻ ദ്വീ​​​പ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലും ശ​​​ക്തി​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ ശ​​​ക്ത​​​മാ​​​ണെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ 26ന് ​​​കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ അ​​​തി​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു ത​​​ന്നെ കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങി​​​യേ​​​ക്കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്നു.

മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ൽ, ത​​​മി​​​ഴ്നാ​​​ട് തീ​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ക​​​ൾ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ​​​യു​​​ടെ ശ​​​ക്തി​​​കൂ​​​ട്ടാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ചൊ​​​വ്വാ​​​ഴ്ച വ​​​രെ പ​​​ത്തു ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത.

ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​ള​​​യ​​​സാ​​​ധ്യ​​​താ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

Kerala

കാ​ല​വ​ർ​ഷം മേ​യ് അ​വ​സാ​ന​ത്തോ​ടെ; ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽമ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ കാ​​​ല​​​വ​​​ർ​​​ഷം നേ​​​ര​​​ത്തേ പെ​​​യ്തുതു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. സാ​​​ധാ​​​ര​​​ണ​​​യാ​​​യി ജൂ​​​ണ്‍ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷം ഇ​​​ക്കു​​​റി മേ​​​യ് അ​​​വ​​​സാ​​​ന​​​ത്തോ​​​ടെത​​​ന്നെ പെ​​​യ്തുതു​​​ട​​​ങ്ങു​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.

16-ാം തീ​​​യ​​​തി​​​യോ​​​ടെ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ആ​​​ൻ​​​ഡ​​​മാ​​​ൻ ദ്വീ​​​പു​​​ക​​​ളി​​​ലും കാ​​​ല​​​വ​​​ർ​​​ഷം വ​​​ര​​​വ​​​റി​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് നി​​​ല​​​വി​​​ലെ നി​​​ഗ​​​മ​​​നം. ആ​​​ൻ​​​ഡ​​​മാ​​​ൻ ദ്വീ​​​പ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ കാ​​​ല​​​വ​​​ർ​​​ഷ​​​മെ​​​ത്തി​​​യാ​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങും.

അ​​​തേ​​​സ​​​മ​​​യം സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽമ​​​ഴ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. വേ​​​ന​​​ൽമ​​​ഴ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വ് ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ട​​​യി​​​ൽ ഏ​​​റെ​​​ക്കു​​​റെ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടു. മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 215.9 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് 174.3 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്ത​​​താ​​​യും മ​​​ഴ​​​ക്കു​​​റ​​​വ് 19 ശ​​​ത​​​മാ​​​ന​​​മാ​​​യി ചു​​​രു​​​ങ്ങി​​​യെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽമ​​​ഴ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രും. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം അ​​​തി​​​തീ​​​വ്ര​​​മാ​​​യ​​​തും കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ​​​യു​​​ടെ ശ​​​ക്തി​​​ക്ക് ആ​​​ക്കം കൂ​​​ട്ടി​​​യേ​​​ക്കും.

11 ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Kerala

മഴ വൈകിയാൽ‍ പ്രതിസന്ധി; അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഇ​നി 30 ശ​ത​മാ​നം വെ​ള്ളം​ മാ​ത്രം

തൊ​ടു​പു​ഴ: വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് 30 ശ​ത​മാ​നം വെ​ള്ളം. മു​ന്‍ വ​ര്‍ഷം ഇ​തേ ദി​വ​സ​ത്തേക്കാ​ള്‍ എ​ട്ടു​ശ​ത​മാ​നം കു​റ​വാ​ണി​ത്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ 2331.51 അ​ടി​വെ​ള്ള​മാ​ണു​ള്ള​ത്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 31 ശ​ത​മാ​ന​മാ​ണി​ത്. മു​ന്‍ വ​ര്‍ഷം ഇ​തേ ദി​വ​സം 2342.24 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 10.73 അ​ടി വെ​ള്ളം കു​റ​വാ​ണ്.

സം​സ്ഥാ​ന​ത്തെ വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പ് ഒ​ന്നി​ല്‍ 30 ശ​ത​മാ​ന​വും ര​ണ്ടി​ല്‍ 28 ശ​ത​മാ​ന​വും മൂ​ന്നി​ല്‍ 44 ശ​ത​മാ​ന​വു​മാ​ണ് ജ​ല​നി​ര​പ്പ്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍ന്നു സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം റി​ക്കാ​ര്‍ഡ് ഭേ​ദി​ച്ച​തോ​ടെ ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. പീ​ക്ക് ലോ​ഡ് സ​മ​യ​ത്താ​ണ് ഉ​ത്പാ​ദ​നം കൂ​ടു​ത​ല്‍. ഇ​തേ തു​ട​ര്‍ന്നു ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി താ​ഴു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.​

ക​ഴി​ഞ്ഞ ഏ​ഴു​ വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ​ നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടത്തെ ജ​ല​നി​ര​പ്പ്. ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് ഹ​ര്‍ത്താ​ലാ​യി​രു​ന്നി​ട്ടും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ല്ല. 117.009 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. പ​ല​യി​ട​ത്തും വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ട്ടും ചൂ​ട് കു​റ​യാ​ത്ത​താ​ണ് ഉ​പ​ഭോ​ഗം കൂ​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണം.

അ​തേസ​മ​യം പ​രി​മി​ത​മാ​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണ് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് വേ​ണ്ടി​വ​ന്ന​തെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും കേ​ന്ദ്ര​ ഉ​ത്പാ​ദ​ന നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും എ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

മ​ധ്യ തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ട്ടും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും വൈ​ദ്യു​തി ബോ​ര്‍ഡ് വ്യ​ക്ത​മാ​ക്കി.

ഉ​യ​ര്‍ന്ന ലോ​ഡ് മൂ​ലം പ്ര​സ​ര​ണ വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് താ​ങ്ങാ​നാ​കാ​ത്ത സ​മ്മ​ര്‍ദം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്രം അ​ര​മ​ണി​ക്കൂ​റി​ല്‍ താ​ഴെ​യു​ള്ള വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള ചീ​ഫ് എ​ന്‍ജി​നി​യ​ര്‍ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന ബോ​ര്‍ഡി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗം അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​തു തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് കേ​ള​ത്തി​ല്‍ ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഏ​ര്‍പ്പെ​ടു​ത്തി​യെ​ന്ന വാ​ര്‍ത്ത ന​ല്‍കി​യ​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ബോ​ര്‍ഡ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Kerala

കേ​ര​ള​ത്തി​ൽ വേ​ന​ൽ​മ​ഴ തു​ട​ങ്ങി

തി​രു​വ​ന്ത​പു​രം: പൊ​ള്ളു​ന്ന ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​ൽ വേ​ന​ൽ​മ​ഴ തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​രെ മ​ഴ കു​റ​വാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്താ​കെ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ട് ജി​ല്ല​ക​ൾ​ക്ക് മ​ഞ്ഞ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ്യാ​ഴാ​ഴ്ച ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലു​മാ​ണ് ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത.

ശ​നി​യാ​ഴ്ച​വ​രെ ഉ​ച്ച​യ്ക്കു​ശേ​ഷം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ശ​നി​യാ​ഴ്ച​യ്ക്കു​ശേ​ഷം ഏ​താ​നും ദി​വ​സം മ​ഴ കു​റ​യും. അ​തി​നു​ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​കും. മേ​യ് പ​കു​തി​യോ​ടെ കൂ​ടു​ത​ൽ മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് ചൂ​ട് അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്നു; വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പി​ല്ലെ​ങ്കി​ലും താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ർ​ശ​ന മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​ർ​ന്നേ​ക്കും. മ​റ്റ് ജി​ല്ല​ക​ളി​ലും സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ ജാ​ഗ്ര​ത പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

എ​ന്നാ​ൽ ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി മ​റ്റ​ന്നാ​ൾ മു​ത​ൽ സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യ​വും ഉ​ച്ച​വെ​യി​ലി​ലെ ജോ​ലി നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ 11 ന് ​ഓ​ൺ​ലൈ​നാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി, ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ യോ​ഗം തീ​രു​മാ​നി​ക്കും. പ​ക​ൽ 11 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

വേ​ന​ൽ​മ​ഴ ക​രു​ത്താ​ർ​ജി​ക്കു​ന്ന​തും കാ​ത്ത് കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കും​​​ഭ മാ​​​സം പ​​​കു​​​തി പി​​​ന്നി​​​ട്ടി​​​ട്ടും വേ​​​ന​​​ൽമ​​​ഴ ക​​​രു​​​ത്താ​​​ർ​​​ജി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ കൊ​​​ടും​​​ചൂ​​​ടി​​​ൽ വ​​​ല​​​ഞ്ഞ് സം​​​സ്ഥാ​​​നം. വ​​​ര​​​വ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും വേ​​​ന​​​ൽമ​​​ഴ ശ​​​ക്ത​​​മാ​​​കാ​​​ത്ത​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ഴ്ത്തു​​​ന്ന​​​ത്. കു​​​ടി​​​വെ​​​ള്ള ക്ഷാ​​​മ​​​ത്തി​​​നൊ​​​പ്പം കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യെ അ​​​ട​​​ക്കം മ​​​ഴ​​​ക്കു​​​റ​​​വ് സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ആ​​​ശ​​​ങ്ക​​​യാ​​​ണ്.

ഇ​​​ട​​​വി​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​ഴ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ചൂ​​​ട് കു​​​റ​​​യാ​​​ൻ ഇ​​​ത് പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ട​​​വി​​​ട്ടു​​​ള്ള വേ​​​ന​​​ൽമ​​​ഴ തു​​​ട​​​രു​​​മെ​​​ന്നും അ​​​ടു​​​ത്ത ആ​​​ഴ്ച​​​യോ​​​ടെ മ​​​ഴ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം.

ബു​​​ധ​​​നാ​​​ഴ്ച വ​​​രെ നേ​​​രി​​​യ, ഇ​​​ട​​​ത്ത​​​രം മ​​​ഴ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട, പാ​​​ല​​​ക്കാ​​​ട്, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് മ​​​ഴ ല​​​ഭ്യ​​​മാ​​​കു​​​ക. അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം ജ​​​നു​​​വ​​​രി-​​​ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 116 ശ​​​ത​​​മാ​​​നം അ​​​ധി​​​ക മ​​​ഴ ല​​​ഭി​​​ച്ചു.ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേകാ​​​ല​​​യ​​​ള​​​വി​​​ൽ 66 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 45.6 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. 21.1 മി​​​ല്ല​​​ിമീ​​​റ്റ​​​ർ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​തെ​​​ന്നും മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും ശ​​​രാ​​​ശ​​​രി മ​​​ഴ ല​​​ഭി​​​ച്ചെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up